വാടക വീട് ആയതുകൊണ്ട് ആഹാരം ഒക്കെ ഹോട്ടലില്‍ നിന്നും ആയിരുന്നു കഴിച്ചുകൊണ്ടിരുന്നത്. കുറച്ചു കാലം കഴിഞ്ഞപ്പോ തന്നെ ഹോട്ടല്‍ ഭക്ഷണം മടുത്തു തുടങ്ങി. ശമ്പളം അത്യാവശ്യം കൂട്ടി കിട്ടി തുടങ്ങിയപ്പോ വീട്ടില്‍ പാചകത്തിനും ജോലിക്കും ആരെയെങ്കിലും വെക്കാം എന്നു കരുതി. പതിവായി ചായ കുടിക്കാന്‍ പോവുന്ന തമിഴന്റെ കടയില്‍ ആരെയെങ്കിലും നോക്കാന്‍ പറഞ്ഞു ഏല്പിക്കുകയും ചെയ്തു. അവനു കമ്മിഷന് കൊടുത്താലും നല്ല ആഹാരം തന്നെ ഉണ്ടാക്കി തരാന്‍ ആരെയേലും കിട്ടുമല്ലോ. കുറച്ചു ദിവസം പലരോടും അന്വേഷിച്ചു. അങ്ങിനെ […]