ഒടുവില്‍ ഒരുപാടു കാലത്തെ കാത്തിരിപ്പിന് ശേഷം ഞങ്ങളുടെ സ്റ്റഡി ടൂര്‍ സമയം വന്നെത്തി. എല്ലാരും വലിയ ഉത്സാഹത്തില്‍. വൈകുന്നെര൦ ആറു മണിയോടെ ആണ് ഞങ്ങള്‍ പുറപ്പെടുന്നത്, ഏകദേശം അഞ്ചുമണിയോടുകൂടെ പോകാനുള്ള ബസ് രണ്ടും വന്നു, ഉഗ്രന്‍ രണ്ടു വോള്‍വോ ബസുകള്‍, ഞങ്ങളുടെ രണ്ടു ബാച്ചുകള്‍ക്കും കൂടിയാണ്. കാര്യങ്ങള്‍ എല്ലാം നിയന്ത്രിച്ചു കൊണ്ട് പോവാനായി ഓരോ ബസ്സിലും മൂന്ന് ടീച്ചേര്‍സ്. ക്രിസ്ത്യന്‍ കോളേജ് ആയതിനാല്‍ എല്ലാം കുറച്ചു സ്ട്ര്രികറ്റ് ആയിരുന്നു. ഞങ്ങളുടെ ബസില്‍ വരുന്നത് ഞങ്ങളുടെ ക്ലാസ്സ് ടീച്ചര്‍ […]