അമ്മച്ചി പണ്ടെങ്ങോ നേര്‍ന്ന നേര്‍ച്ചയാണത്രെ എന്നെ ഒരു കന്യാസ്ത്രീ ആക്കിയേക്കാം എന്ന്. എന്തോ പനി വന്നു മാറാതെ ആയപ്പോ വീട്ടുകാര്‍ എല്ലാം കൂടി എന്നെയും കൊണ്ട് വേളാങ്കണ്ണിക്കു പോയി ചെയ്ത ചതിയായിരുന്നു അത്. ഇനി പക്ഷേ പറഞ്ഞിട്ടെന്തു കാര്യം, എന്‍റെ ഡിഗ്രി കഴിയാന്‍ പോലും സമ്മതിക്കാതെ നേരെ എന്നെ മഠത്തില്‍ ചേര്‍ക്കാന്‍ തീരുമാനമായി. വീട്ടുകാര്‍ പള്ളിയില്‍ ഒക്കെ പോയി സംസാരിക്കുകയും, മഠത്തിലെ സിസ്റ്റര്‍മാര്‍ എന്നെ വീട്ടിലേക്ക് കാണാന്‍ വരികയുമൊക്കെ ചെയ്തു.
ഒടുവില്‍ ഒരു ജനുവരിയില്‍ പ്രായത്തിന്‍റെതായ എല്ലാ സ്വപ്നങ്ങളുമുപേക്ഷിച്ച് ഞാന്‍ മഠത്തിലേക്ക് യാത്രയായി.
എനിക്കായി മദര്‍ പറഞ്ഞ മുറി റെഡി ആവാതിരുന്നത് കൊണ്ട് ഒരു സീനിയര്‍ സിസ്റ്ററുടെ കൂടെ അവരുടെ മുറിയില്‍ രണ്ടു ദിവസം തങ്ങാന്‍ മദര്‍ എന്നോട് പറഞ്ഞു. ഒരു കൂട്ട് നല്ലതാണല്ലോ പുതിയ ചുറ്റുപാടില്‍ എന്നു ഞാനും കരുതി. അങ്ങിനെ ഞാന്‍ ആ പാലാകാരി റോസി സിസ്റ്ററുടെ മുറിയില്‍ താത്കാലികമായി താമസം തുടങ്ങി.
വീട്ടുകാര്‍ എല്ലാം പോയ സങ്കടത്തില്‍ എന്റെ കണ്ണുകള്‍ തുളുമ്പാന്‍ തുടങ്ങി. അന്നേരം റോസി സിസ്റര്‍ എനിക്കടുത്ത് വന്നു..
“എന്താ മോള്‍ടെ പേര്..?”
“ആനി..”
“ആനികൊച്ചു ഒരിക്കലും കരയാന്‍ പാടില്ല കേട്ടോ. നമ്മള്‍ സിസ്റ്റർമാർ ആവാനുള്ളതല്ലേ.. ഇങ്ങനെ പല വേദനിപ്പിക്കുന്ന കാര്യങ്ങളുമുണ്ടാവും. കരഞ്ഞിട്ടു ഒരു കാര്യവുമില്ല..”
അവര്‍ എന്നെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു. ഭക്ഷണം കഴിചെന്നു വരുത്തി ഞാന്‍ ഏറെ വൈകാതെ റോസി സിസ്റ്ററുടെ മുറിയിലേക്ക് നടന്നു.
കുറച്ചു സമയം ഞാന്‍ ബൈബിള്‍ ഒക്കെ വായിച്ച് നേരം കളഞ്ഞു, ഉറക്കവും വരുന്നില്ല റോസി സിസ്റ്ററെ ആണെങ്കില്‍ കാണുന്നും ഇല്ല. വീട്ടുകാരെ ഓര്‍ത്തു എനിക്ക് പിന്നേയും സങ്കടം വന്നു.