അമേരിക്കയിലെ നീലിമ ചേച്ചി ഭാഗം 1

കല്യാണം കഴിഞ്ഞു നേരെ ദുബായിക്ക് വന്നതാണ്. അത് കഴിഞ്ഞു ഞങ്ങള്‍ നാട്ടിലേക്ക് പോയിട്ടില്ല. പോവാന്‍ ഉള്ള സാഹചര്യം ഒത്തു വന്നില്ല എന്നതാണ് സത്യം. മീനു പ്രഗ്നന്റ് ആയപ്പോഴും നാട്ടില്‍ പോവാതെ, സഹായത്തിനായി അവള്‍ടെ മമ്മിയെ ഞങ്ങള്‍ ഇങ്ങോട്ടു കൊണ്ട് വന്നു.

രാവിലെ വന്നു കയറി ഓരോ കാര്യങ്ങളില്‍ തിരക്കായി ഓഫീസില്‍ ഇരിക്കുമ്പോ ആണ് മീനുവിന്‍റെ കാള്‍ വരുന്നത്. അവളുടെ അമേരിക്കയില്‍ ഉള്ള നീലിമ ചേച്ചി ഞങ്ങളെ ഒന്നു കാണാന്‍ ദുബായിലേക്ക് വരുന്നുണ്ട്.. മീനു പ്രഗ്നന്റ്റ് ആയതു കൊണ്ട് മാത്രം അല്ല, വേറെ എന്തോ സാമ്പത്തിക പ്രോബ്ലം ആയി വരുന്നത് ആണ്. എയര്‍പോര്‍ട്ടില്‍ പോയി പിക്ക് ചെയ്യണം. അതിനാണ്.

വരുന്ന കാര്യം അവള്‍ നേരത്തെ പറഞ്ഞിരുന്നു എങ്കിലും ഓരോ കാര്യങ്ങളുടെ ഇടയില്‍ ഞാന്‍ അതങ്ങ് വിട്ടു പോയി. നീലിമചേച്ചിയും കല്യാണം കഴിഞ്ഞു പോയിട്ട് പിന്നെ നാട്ടിലേക്കു പോയിട്ടില്ല. ഞങ്ങള്‍ടെ കല്യാണ സമയത്തും ലീവ് കിട്ടാഞ്ഞത് കൊണ്ട് നീലിമ ചേച്ചിയും ഫാമിലിയും വന്നില്ലായിരുന്നു.

വീട്ടിലെ എല്ലാര്‍ക്കും വേണ്ടുന്ന പോലെ കാര്യങ്ങള്‍ ചെയ്തു കൊടുക്കുന്നതിനാല്‍ എല്ലാവരും ഏതാവശ്യത്തിനും ആദ്യം വിളിക്കുന്നത്‌ എന്നെ തന്നെ. ചേച്ചിക്ക് നമ്പര്‍ കൊടുക്കാന്‍ മീനുവിനോട് പറഞ്ഞിട്ട് ഞാന്‍ ഓഫിസ് കാര്യങ്ങളില്‍ മുഴുകി.

വരുന്ന ഫ്ലൈറ്റിന്‍റെ ടൈം ചേച്ചി തന്നെ കയറും മുന്‍പേ എന്നെ മൊബൈലിൽ വിളിച്ചു പറഞ്ഞു. ആദ്യം ആയിട്ടാണ് അവരോടു സംസാരിക്കുന്നത്. എന്നെക്കാളും ഒന്നോ രണ്ടോ വയസ്സ് കുറവാണ് എങ്കിലും മീനുവിന്‍റെ ചേച്ചി അല്ലെ. ശബ്ദം ഒക്കെ വലിയ ഒരു ആളെപോലെ, വളരെ ഫോര്‍മല്‍ ആയി സംസാരം.. അത് കൊണ്ട് ഞാനും നീലിമചേച്ചി എന്നു തന്നെ വിളിച്ചു.

രാത്രി ഒരു എട്ടു മണി കഴിഞ്ഞാണ് ഫ്ലൈറ്റ്. ഞാൻ എയർപ്പോർട്ടിൽ ചെല്ലാമെന്ന് പറഞ്ഞു.

വര്‍ക്ക് അല്‍പം നേരത്തെ ഒതുക്കി ഞാന്‍ സമയത്ത് തന്നെ എയര്‍പോര്‍ട്ടില്‍ എത്തി. നീലിമയെ കണ്ടപ്പോൾ ഞാൻ അന്തം വിട്ടുപോയി, മീനു പറഞ്ഞിരുന്നു ആളു വലിയ ബോള്‍ഡ് ആണെന്ന്. പക്ഷേ നല്ല ഭംഗി. സ്ഥിരമായി എക്സ്സർസൈസ് ചെയ്യുന്നുണ്ടാകണം. ഫോട്ടോയില്‍ കണ്ടതിനെക്കാളും നല്ല മെലിഞ്ഞൊതുങ്ങിയ ശരീരം, കല്യാണം കഴിഞ്ഞു ഒരു കുഞ്ഞിന്‍റെ അമ്മയാണെന്ന് പറയുകയേ ഇല്ല.

(Visited 172,390 times, 2 visits today)

1 Comment

Add a Comment
  1. Beautiful story. Please continue. Eagerly waiting

Leave a Reply

Your email address will not be published. Required fields are marked *